National
മധ്യപ്രദേശില്‍ ട്രെയിനിന് തീപിടിച്ചു
ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
രത്ലം| മധ്യപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് തീപിടിച്ചു. രത്ലാമില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള പ്രീതം നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം.
ട്രെയിനിന്റെ രണ്ട് കോച്ചുകള്‍ക്കാണ് തീപിടിച്ചത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് വെസ്റ്റേണ്‍ റെയില്‍വേയുടെ റത്ലാന്‍ ഡിവിഷന്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഖേംരാജ് മീണ പറഞ്ഞു.
ത്ലാം ഡോ അംബേദ്കര്‍ നഗര്‍ ഡെമു ട്രെയിനിലാണ് അപകടം നടന്നത്.







