Kerala
ആര്ക്കിടെക്ട് എന് എം സലീം അന്തരിച്ചു
കേരളത്തിലും പുറത്തുമായി തലയുയര്ത്തി നില്ക്കുന്ന പല പ്രശസ്തമായ കെട്ടിടങ്ങളും രൂപകല്പ്പന ചെയ്തത് എന് എം സലീം ആണ്.
കോഴിക്കോട് | പ്രമുഖ ആര്ക്കിടെക്ട് എന് എം സലീം (77) അന്തരിച്ചു. പക്ഷാഘാതത്തെത്തുടര്ന്ന് ചികിത്സയിലായിരുന്നു.
കേരളത്തിലെയും മറ്റ് ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളിലെയും ആധുനിക നഗരങ്ങളുടെ മുഖച്ഛായ മാറ്റുന്നതില് നിര്ണായക പങ്ക് വഹിച്ച അദ്ദേഹം കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെയായി ഈ രംഗത്ത് സജീവമായിരുന്നു. കേരളത്തിലും പുറത്തുമായി തലയുയര്ത്തി നില്ക്കുന്ന പല പ്രശസ്തമായ കെട്ടിടങ്ങളും രൂപകല്പ്പന ചെയ്തത് എന് എം സലീം ആണ്. കൊച്ചിയിലെ ലേ മെറിഡിയന്, തൃശ്ശൂരിലെ ലുലു കണ്വെന്ഷന് സെന്റര്, കോഴിക്കോട് സെന്ട്രല് ലൈബ്രറി, പോര്ട്ട് ബ്ലെയര് എയര്പോര്ട്ട്, സൈബര്പാര്ക്ക് കോഴിക്കോട്, സൈബര്പാര്ക്ക് കണ്ണൂര്, ബാംഗ്ലൂരിലെ ബെയറിസ് ഗ്ലോബല് റിസര്ച്ച് ട്രയാംഗിള് (ബി ജി ആര് ടി), കൊച്ചിയിലെ രാജീവ് ഗാന്ധി ഇന്ഡോര് സ്റ്റേഡിയം. തിരുവല്ല പുഷ്പഗിരി ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്സസ് തുടങ്ങിയ കെട്ടിടങ്ങള് ഇദ്ദേഹം രൂപകല്പ്പന ചെയ്തിട്ടുണ്ട്.
ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ആര്ക്കിടെക്റ്റ്സ് അംഗം, അമേരിക്കന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ആര്ക്കിടെക്റ്റ്സ് അംഗം, കൗണ്സില് ഓഫ് ആര്ക്കിടെക്ചര് അംഗം എന്നീ നിലകളില് പ്രവര്ത്തിച്ചിട്ടുണ്ട്. ആലപ്പുഴ പട്ടണക്കാട് നികരത്തില് പരേതരായ മുഹമ്മദലി – ആമിനാബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: ശെറിന്. മക്കള്: ആദില്, അദീപ്, സുഹാന. മരുമക്കള്: നിലോഫര്, ശ്രേയ, സമീര്.
Content Highlights:
Renowned architect N.M. Salim has passed away, leaving a significant legacy in the architectural field. Tributes are pouring in from colleagues, institutions, and admirers across Kerala and beyond. His notable works and contributions to design continue to be remembered by the community.




