Malappuram
നാളത്തെ ബസ് പണിമുടക്ക് മാറ്റിവെക്കണം: കേരള മുസ്‌ലിം ജമാഅത്ത്
തുടർച്ചയായി വരുന്ന പണിമുടക്കുകൾ സാധാരണ മനുഷ്യരുടെ ജീവിതം ദുസ്സഹമാക്കും. നാളെ ബസ് മുടക്കവും മറ്റന്നാൾ അഖിലേന്ത്യ പണിമുടക്കും രണ്ട് ദിവസം തുടർച്ചയായി അടുപ്പിച്ച് വരുന്നതിനാൽ ഇക്കാര്യത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണം.

മലപ്പുറം | നാളെ സംസ്ഥാനവ്യാപകമായി സ്വകാര്യ ബസ് ഉടമസ്ഥർ പ്രഖ്യാപിച്ച സൂചന പണിമുടക്ക് മാറ്റിവെക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ല കമ്മിറ്റി അഭ്യർത്ഥിച്ചു.
തുടർച്ചയായി വരുന്ന പണിമുടക്കുകൾ സാധാരണ മനുഷ്യരുടെ ജീവിതം ദുസ്സഹമാക്കും. നാളെ ബസ് മുടക്കവും മറ്റന്നാൾ അഖിലേന്ത്യ പണിമുടക്കും രണ്ട് ദിവസം തുടർച്ചയായി അടുപ്പിച്ച് വരുന്നതിനാൽ ഇക്കാര്യത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണം. ഇക്കാര്യമുന്നയിച്ച് കമ്മിറ്റി വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. പണിമുടക്ക് ഒഴിവാക്കാൻ ചർച്ചയിലൂടെ പരിഹാരം കാണണമെന്നും പരസ്പരം വിട്ട് വീഴ്ച ചെയ്യാൻ സർക്കാരും ബസ് ഉടമസ്ഥര്യം മുന്നോട്ട് വരണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
വാദി സലാമിൽ നടന്ന യോഗത്തിൽ പ്രസിഡൻ്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി അധ്യക്ഷതവഹിച്ചു. ഊരകം അബ്ദുറഹ്മാൻ സഖാഫി ,മുഹമ്മദ് ഹാജി മൂന്നിയൂർ, കെ.പി. ജമാൽ കരുളായി, അലിയാർ കക്കാട് പങ്കെടുത്തു.