Connect with us

Kerala

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ ഇടത്താവളങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തും 

നാളെ നടയടയ്ക്കുന്നതു വരെ പരമാവധി ഭക്തരെ മലകയറ്റി ദര്‍ശനം ഉറപ്പാക്കും. 

Published

|

Last Updated

പത്തനംതിട്ട | ശബരിമലയിലെ തിരക്ക് ക്രമീകരിക്കാന്‍ ഇടത്താവളങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തും. ദര്‍ശനത്തിന് ഉള്‍ക്കൊള്ളാവുന്നതില്‍ അധികം ആളുകള്‍ എത്തുന്നതായി എ ഡി ജി പി. എം ആര്‍ അജിത് കുമാര്‍ പറഞ്ഞു.

ഇടത്താവളങ്ങളിലെത്തിയ ഭക്തര്‍ അവിടെത്തന്നെ തുടരണമെന്ന് എ ഡി ജി പി നിര്‍ദേശിച്ചു. നാളെ നടയടയ്ക്കുന്നതു വരെ പരമാവധി ഭക്തരെ മലകയറ്റി ദര്‍ശനം ഉറപ്പാക്കും.

ദര്‍ശനത്തിനെടുക്കുന്ന സമയമാണ് പ്രശ്‌നമാകുന്നതെന്ന് എ ഡി ജി പി സൂചിപ്പിച്ചു.

Latest