Educational News
ടിസ്സ്, എസ് എസ് ഇ കോഴ്സുകൾ മർകസ് നോളജ് സിറ്റിയിലെ എച്ച് ടി ഐയിൽ
ബാച്ചിലര്‍ ഇന്‍ എലക്ട്രോണിക് മാനുഫാക്ചറിംഗ് സര്‍വീസസ്, ബാച്ചിലര്‍ ഇന്‍ റെന്യൂവബിള്‍ എനര്‍ജി ടെക്‌നോളജി എന്നീ ടിസ്സ് അംഗീകൃത കോഴ്‌സുകൾക്ക് അഡ്മിഷൻ ആരംഭിച്ചു

കോഴിക്കോട് | ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (ടിസ്സ്), സ്‌കൂള്‍ ഓഫ് സ്‌കില്‍ എജ്യുകേഷന്‍ (എസ് എസ് ഇ) അംഗീകൃത വര്‍ക്ക് ഇൻ്റഗ്രേറ്റഡ് ഡിഗ്രി കോഴ്‌സുകൾ ടിസ്സിൻ്റെ സ്കിൽ ട്രെയിനിംഗ് ഇൻഡസ്ട്രിയൽ പാർട്ണർ ആയ മര്‍കസ് നോളജ് സിറ്റിയിൽ പ്രവർത്തിക്കുന്ന എച്ച് ടി ഐയിൽ ആരംഭിച്ചു . ബാച്ചിലര്‍ ഇന്‍ ഇലക്ട്രോണിക് മാനുഫാക്ചറിംഗ് സര്‍വീസസ്, ബാച്ചിലര്‍ ഇന്‍ റെന്യൂവബിള്‍ എനര്‍ജി ടെക്‌നോളജി എന്നീ കോഴ്‌സുകളുടെ ജൂലൈ ബാച്ചുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.
യു ജിസി, നാക്, എൻ ക്യു ആർ എഫ് തുടങ്ങി ആഗോള അംഗീകരമുള്ള കോഴ്സുകളിലേക്ക് ഏതെങ്കിലും തലത്തിലെ പ്ലസ് ടുവോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടാതെ, രണ്ട് വര്‍ഷ ഐ ടി ഐ പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.
പരിമിതമായ സീറ്റുകളിലാണ് പ്രവേശം നല്‍കുന്നത്. അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കുമായി 6235 022 228, 6235 022 227 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
---- facebook comment plugin here -----