Connect with us

Kerala

ആനക്കു പിറകെ കടുവ; പരിഭ്രാന്തിയില്‍ പടമല നിവാസികള്‍

വന്യമൃഗ ശല്യം രൂക്ഷമായതില്‍ നാട്ടുകാര്‍ പടമല ചര്‍ച്ചിനു സമീപം റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.

Published

|

Last Updated

മാനന്തവാടി | കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട വയനാട് മാനന്തവാടി പടമലയില്‍ കടുവയും. കടുവ റോഡിന് കുറുകെ പായുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കാട്ടാന ആക്രമണത്തില്‍ അജീഷ് എന്നയാള്‍ കൊല്ലപ്പെട്ട പ്രദേശത്തു തന്നെയാണ് കടുവയും പ്രത്യക്ഷപ്പെട്ടത്.

കടുവയെ നേരിട്ടു കണ്ടതായി പ്രദേശത്തെ ഒരു സ്ത്രീ പറഞ്ഞിരുന്നു. ശബ്ദം കേട്ട് നോക്കിയപ്പോള്‍ അടുത്തെത്തിയ കടുവ തന്റെ സമീപത്തുകൂടി ഓടിപ്പോയതായാണ് ഇവരുടെ വെളിപ്പെടുത്തല്‍.

വന്യമൃഗ ശല്യം രൂക്ഷമായതില്‍ നാട്ടുകാര്‍ പടമല ചര്‍ച്ചിനു സമീപം റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.

Latest