Connect with us

Ongoing News

തൃശൂര്‍ പൂരത്തിന് തുടക്കമായി; പൂരനഗരിയില്‍ ജനസഞ്ചയം

ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പൂര നഗരിയില്‍ പോലീസ് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

Published

|

Last Updated

തൃശൂര്‍ | തൃശൂര്‍പൂരത്തിന് തുടക്കമായി. രാവിലെ കണിമംഗലം ശാസ്താവിന്റെ വടക്കുംനാഥ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പോടെയാണ് പൂരത്തിന് തുടക്കമായത്. എട്ട് ഘടക ക്ഷേത്രങ്ങളിലെ പൂരങ്ങളും ഉച്ചയോടെ വടക്കുന്നാഥ സന്നിധിയില്‍ സംഗമിക്കും.

11 മണിയോടെയാണ് മഠത്തില്‍ വരവ്.ഉച്ചയ്ക്ക് രണ്ട് മണിയോടെ ഇലഞ്ഞിത്തറമേളം തുടങ്ങും. ഉച്ചയ്ക്ക് 3 മണിക്ക് നായ്ക്കനാലില്‍ നിന്ന് ആരംഭിക്കുന്ന തിരുവമ്പാടിയുടെ മേളം ക്ഷേത്രത്തിന് പുറത്ത് ശ്രീമൂലസ്ഥാനത്ത് കൊട്ടിത്തിമിര്‍ക്കും.വൈകിട്ട് 5.30 നാണ് കുടമാറ്റം തുടങ്ങുന്നത്.

പൂരനഗരിയിലേക്ക് ജനസാഗരമാണ് ഒഴുകുന്നത്. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പൂര നഗരിയില്‍ പോലീസ് കണ്‍ട്രോള്‍ റൂം തുറന്നു.

Latest