Connect with us

Kerala

റഷ്യന്‍ കൂലി പട്ടാളത്തില്‍ കുടുങ്ങിയ തൃശൂര്‍ സ്വദേശി മരിച്ചു

യുദ്ധമുഖത്ത് വെടിയേറ്റാണ് മരണമെന്ന് ഇന്ത്യന്‍ എംബസി ബിനിലിന്റെ കുടുംബത്തെ അറിയിച്ചു

Published

|

Last Updated

തൃശൂര്‍ | റഷ്യന്‍ കൂലി പട്ടാളത്തില്‍ കുടുങ്ങിയ മലയാളി മരിച്ചതായി വിവരം ലഭിച്ചു. തൃശ്ശൂര്‍ സ്വദേശി ബിനില്‍ ആണ് മരിച്ചത്. യുദ്ധമുഖത്ത് വെടിയേറ്റാണ് മരണം. ഇന്ത്യന്‍ എംബസി മരണവിവരം ബിനിലിന്റെ കുടുംബത്തെ അറിയിച്ചു.

ബിനിലിന് വെടിയേറ്റതായി വിവരങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഔദ്യോഗിക വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് ബിനിലിന്റെ മരണം സ്ഥിരീകരിച്ചത്. ആഴ്ചകള്‍ക്ക് മുന്‍പാണ് ബിനിലിനെയും ജെയ്നിനെയും റഷ്യ മുന്‍നിര പോരാളിയായി നിയമിച്ചത്. ഇതില്‍ കുടുംബം ആശങ്കയറിയിക്കുകയും ഇവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ബിനില്‍ യുദ്ധമുഖത്തുവെച്ച് വെടിയേറ്റ് മരിച്ചതായി എംബസി അറിയിച്ചിരിക്കുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

റഷ്യന്‍ കൂലി പട്ടാളത്തില്‍ അകപ്പെട്ട തൃശൂര്‍ സ്വദേശി ജെയിനിനെ മോസ്‌കോയില്‍ എത്തിച്ചു. ജെയിനിനെയും റഷ്യ യുദ്ധമുഖത്ത് നിയമിച്ചിരുന്നു. ജെയിനെക്കുറിച്ചും വിവരങ്ങള്‍ ലഭിച്ചിരുന്നില്ല.അതിനിടയിലാണ് ഇന്നലെ തന്നെ മോസ്‌കോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന സന്ദേശം ജയിന്‍ പങ്കുവെച്ചത്. വയറുവേദനയെ തുടര്‍ന്ന് മോസ്‌കോയിലെ ആശുപത്രിയില്‍ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്ന് കുടുംബത്തിന് അയച്ച സന്ദേശത്തില്‍ ജെയിന്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest