Connect with us

Thrikkakara by-election

തൃക്കാക്കര: ഉമ തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

സൈക്കിള്‍ റിക്ഷയിലാണ് ഉമ തോമസ് പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്.

Published

|

Last Updated

കൊച്ചി | തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാര്‍ഥി ഉമ തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഹൈബി ഈഡന്‍ എം പി, ഡി സി സി പ്രസിഡന്റ് ഷിയാസ്, ഘടകകക്ഷി നേതാക്കള്‍ അടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് അവര്‍ പത്രിക സമര്‍പ്പിച്ചത്.

സൈക്കിള്‍ റിക്ഷയിലാണ് ഉമ തോമസ് പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. ഇന്ധന വില വര്‍ധനയടക്കമുള്ള കാര്യങ്ങളില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരായ പ്രതിഷേധമെന്ന നിലക്ക് കൂടിയാണ് അവര്‍ സൈക്കിള്‍ റിക്ഷയില്‍ കലക്ടറേറ്റിലെത്തിയത്. എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഡോ.ജോ ജോസഫ് പത്രിക സമര്‍പ്പിച്ച് വൈകാതെയാണ് ഉമ തോമസ് എത്തിയത്.

---- facebook comment plugin here -----

Latest