Connect with us

National

മുംബൈയില്‍ ട്രെയിന്‍ ഇടിച്ച് മൂന്ന് റെയില്‍വേ ജീവനക്കാര്‍ മരിച്ചു

സിഗ്‌നലിങ് ജോലിക്കിടെയാണ് റെയില്‍വേ ജീവനക്കാരെ ട്രെയിന്‍ ഇടിച്ചത്.

Published

|

Last Updated

മുംബൈ| മുംബൈയില്‍ ട്രെയിന്‍ ഇടിച്ച് മൂന്ന് റെയില്‍വേ ജീവനക്കാര്‍ മരിച്ചു. റെയില്‍ അറ്റകുറ്റപ്പണിക്കിടെയാണ് അപകടമുണ്ടായത്. തിങ്കളാഴ്ച രാത്രി 8.55ന് വസായിയിലെ സിഗ്‌നലിങ് ജോലിക്കിടെയാണ് റെയില്‍വേ ജീവനക്കാരെ ട്രെയിന്‍ ഇടിച്ചത്.

ഭയന്തറിലെ ചീഫ് സിഗ്‌നലിംഗ് ഇന്‍സ്‌പെക്ടര്‍ വാസു മിത്ര, ഇലക്ട്രിക്കല്‍ സിഗ്‌നലിംഗ് മെയിന്റനര്‍ സോമനാഥ് ഉത്തം ലംബുത്രെ, സഹായി സച്ചിന്‍ വാംഖഡെ എന്നിവരാണ് മരിച്ചതെന്ന് വെസ്റ്റേണ്‍ റെയില്‍വേ പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തില്‍ പശ്ചിമ റെയില്‍വേ അന്വേഷണത്തിന് ഉത്തരവിട്ടു. അടിയന്തര സഹായമായി മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 55,000 രൂപ വീതം അധികൃതര്‍ നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

 

 

 

Latest