Connect with us

ins vikrant

ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണി സന്ദേശം

സംഭവത്തില്‍ വിവിധ കേന്ദ്ര ഏജന്‍സികളും പ്രാഥമിക അന്വേഷണം തുടങ്ങിയതായാണ് അറിയുന്നത്

Published

|

Last Updated

കൊച്ചി |  കൊച്ചി കപ്പല്‍ നിര്‍മാണ ശാലയില്‍ പണി പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ നാവിക സേനയുടെ വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് ബോംബിട്ടു തകര്‍ക്കുമെന്ന് ഭീഷണി സന്ദേശം. കൊച്ചി കപ്പല്‍ശാലയുടെ ഇമെയില്‍ വഴിയാണ് സന്ദേശം എത്തിയത്.

കപ്പല്‍ശാല നല്‍കിയ പരാതിയില്‍ എറണാകുളം സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ വിവിധ കേന്ദ്ര ഏജന്‍സികളും പ്രാഥമിക അന്വേഷണം തുടങ്ങിയതായാണ് അറിയുന്നത്. ഐഎന്‍എസ് വിക്രാന്ത് അവസാന ഘട്ട പരീക്ഷണങ്ങള്‍ക്കു ശേഷം അന്തിമ മിനുക്കു പണികളിലാണ്. ഇതിനിടെയാണ് ഭീഷണി സന്ദേശം വന്നത്.

 

---- facebook comment plugin here -----

Latest