Connect with us

Kerala

വന്യജീവി ആക്രമണങ്ങള്‍ക്ക് പരിഹാരം കാണുന്നില്ല; പ്രതിപക്ഷ എം.എല്‍.എമാര്‍ വനംമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി

മാര്‍ച്ച് മന്ത്രിയുടെ വീടിനു മുന്നിലെത്തിയപ്പോള്‍ പോലീസ് തടഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം|വന്യജീവി ആക്രമണങ്ങള്‍ക്ക് പരിഹാരം കാണുന്നില്ലെന്നാരോപിച്ച് മലയോര മേഖലയിലെ പ്രതിപക്ഷ എം.എല്‍.എ മാര്‍ വനംമന്ത്രി എ.കെ ശശീന്ദ്രന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് മന്ത്രിയുടെ വീടിനു മുന്നിലെത്തിയപ്പോള്‍ പോലീസ് തടഞ്ഞു. മാര്‍ച്ചില്‍ 15 എം.എല്‍.എമാരാണ് പങ്കെടുത്തത്. നിയസഭയില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്.

കാട് കടന്ന് നാട്ടിലേക്കെത്തുന്ന മൃഗങ്ങളുടെ എണ്ണം വര്‍ധിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ഇത് തടയാനുള്ള ഒരു നടപടിയും സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. സാധാരണക്കാരാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിന്റെ ഇരകളാകുന്നതെന്നും സര്‍ക്കാര്‍ നിഷ്‌ക്രിയമാണെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.