Connect with us

covid data

സംസ്ഥാനത്ത് കൂടുമ്പോഴും രാജ്യത്തെ കൊവിഡ് കേസുകളിലെ നേരിയ കുറവ്

തൊട്ടടുത്ത ദിവസത്തേക്കാള്‍ അഞ്ച് ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ നേരിയ കുറവ്. 2.58 ലക്ഷം കേസുകളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയതത്. തൊട്ടടുത്ത ദിവസത്തേക്കാള്‍ അഞ്ച് ശതമാനം കുറവാണ് ഇത്. 24 മണിക്കൂറിനിടെ 385 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്തെ സജീവ കേസുകള്‍ ഇപ്പോള്‍ 3.73 കോടിയില്‍ എത്തിയിരിക്കുകയാണ്. 29 സംസ്ഥാനങ്ങളിലായി നിലവില്‍ 8,209 ഒമിക്രോണ്‍ കേസുകള്‍ നിലവിലുണ്ട്. അതേസമയം, രോഗം ഭേദമായവരുടെ നിരക്ക് 94.27 ശതമാനമാണ്.

രാജ്യത്ത് ഇതുവരെ 157.91 കോടി ഡോസ് വാക്‌സീന്‍ വിതരണം ചെയ്തു. തിങ്കളാഴ്ച മാത്രം 68 ലക്ഷം ഡോസ് വാക്‌സീനാണ് കുത്തിവെച്ചത്.

---- facebook comment plugin here -----

Latest