Connect with us

Kerala

പോലീസ് ജീപ്പിനു നേരെ ആക്രമണം നടത്തിയ യുവാവ് അറസ്റ്റില്‍

പ്രതി ജീപ്പിന്റെ വയര്‍ലെസ് സെറ്റിന്റെ മൗത്ത് പീസ് വലിച്ചുപൊട്ടിക്കുകയും സ്പീഡോമീറ്റര്‍ കണ്‍സോള്‍ സെറ്റോടെ വലിച്ചെടുക്കുകയും ഒരു ഫാന്‍ നശിപ്പിക്കുകയും ചെയ്തു.

Published

|

Last Updated

കൊട്ടാരക്കര | പോലീസിനും പോലീസ് ജീപ്പിനും നേരെ അക്രമണം നടത്തിയ യുവാവ് അറസ്റ്റില്‍. കോട്ടാത്തല പണയില്‍ തടത്തില്‍ഭാഗം അനുഭവനത്തില്‍ അജിത്താണ് (26)അറസ്റ്റിലായത്. കോട്ടാത്തല ക്ഷേത്രത്തിന് സമീപം പ്രതി അടിപിടിയുണ്ടാക്കുന്നുണ്ടെന്ന വിവരം ലഭിച്ചാണ് പോലീസ് സ്ഥലത്തെത്തിയത്. പരിക്കു പറ്റിയ നിലയില്‍ യുവാവിനെ കണ്ടതോടെ പോലീസ് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമം നടത്തി. ഇതിനിടെയിലായിരുന്നു യുവാവ് അക്രമാസക്തനായത്.

പോലീസിന്റെ ഡ്രൈവിങ് സീറ്റില്‍ കയറിയിരുന്ന് പ്രതി താക്കോല്‍ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥര്‍ താക്കോല്‍ കൊടുക്കാന്‍ വിസമ്മതിച്ചതോടെ പ്രതി ജീപ്പിന്റെ വയര്‍ലെസ് സെറ്റിന്റെ മൗത്ത് പീസ് വലിച്ചുപൊട്ടിക്കുകയും സ്പീഡോമീറ്റര്‍ കണ്‍സോള്‍ സെറ്റോടെ വലിച്ചെടുക്കുകയും ഒരു ഫാന്‍ നശിപ്പിക്കുകയും ചെയ്തു. തടയാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെയും ആക്രമിച്ചു. 55,000 രൂപയുടെ നാശനഷ്ടം പ്രതി ഉണ്ടാക്കി. സംഭവത്തെ തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു.

 

---- facebook comment plugin here -----

Latest