Connect with us

National

വര്‍ക്കിങ് പ്രസിഡന്റ് രാജിവച്ചു; അസാം കോണ്‍ഗ്രസിലും പ്രതിസന്ധി

അസാം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (എ പി സി സി) യിലെ മുതിര്‍ന്ന നേതാവ് റാണാ ഗോസ്വാമിയാണ് രാജിവച്ചത്. അദ്ദേഹം ബി ജെ പിയില്‍ ചേരുമെന്നാണ് സൂചന.

Published

|

Last Updated

ഗുവഹാത്തി | ഹിമാചല്‍ പ്രദേശ്, ബിഹാര്‍ എന്നിവക്കു പിന്നാലെ അസാം കോണ്‍ഗ്രസിലും പ്രതിസന്ധി. അസാം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (എ പി സി സി) യിലെ മുതിര്‍ന്ന നേതാവും വര്‍ക്കിങ് പ്രസിഡന്റുമായ റാണാ ഗോസ്വാമി രാജിവെച്ചു. അദ്ദേഹം ബി ജെ പിയില്‍ ചേരുമെന്നാണ് സൂചന.

സംസ്ഥാനത്തിന്റെ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് റാണാ ഗോസ്വാമി രാജിക്കത്ത് കൈമാറി. റാണ ആഗ്രഹിക്കുന്നുവെങ്കില്‍ ബി ജെ പിയിലേക്ക് സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ഇന്നലെ പറഞ്ഞിരുന്നു.

അപ്പര്‍ അസാമിലെ സംഘടനാ ചുമതലയില്‍ നിന്ന് ഇക്കഴിഞ്ഞ 25ന് റാണാ ഗോസ്വാമി ഒഴിവായിരുന്നു. രാഷ്ട്രീയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു രാജി.

 

Latest