Connect with us

Kerala

പാലക്കാട് നിന്നും ഗോത്രസമൂഹം ആദ്യമായി കലോത്സവ വേദിയിലേക്ക് എത്തുന്നു

ഇതാദ്യമായാണ് സംഘനൃത്തം പോലുള്ള ഇനങ്ങളില്‍ ഗോത്രവിഭാഗ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നത്.

Published

|

Last Updated

അഗളി | അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഗോത്രവര്‍ഗക്കാരായ വിദ്യാര്‍ഥികള്‍ കലോത്സവത്തില്‍ പുതു ചരിത്രം രചിക്കാന്‍ കൊല്ലം കലോത്സവവേദിയിലേക്ക്. പ്രാക്തന ഗോത്രവിഭാഗത്തിലെ കുട്ടികളടക്കം 7 പേരാണ് സംഘനൃത്തത്തിനായി കൊല്ലത്തിന്റെ മണ്ണില്‍ എത്തുന്നത്.പാലക്കാട് ജില്ലയില്‍ നിന്ന് ആദ്യമായാണു ഗോത്രസമൂഹം സംസ്ഥാന കലോത്സവത്തില്‍ മത്സരിക്കാന്‍ എത്തുന്നത്.

മണ്ണാര്‍ക്കാട് സബ് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി, ജില്ലാ കലോത്സവത്തില്‍ അപ്പീലിലൂടെ സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടുകയായിരുന്നു ഇവര്‍.

നാടന്‍പാട്ടില്‍ മുന്‍വര്‍ഷങ്ങളില്‍ മറ്റ് എം ആര്‍ എസുകളില്‍ നിന്നും ഗോത്രവിഭാഗ വിദ്യാര്‍ഥികള്‍ മത്സരിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് സംഘനൃത്തം പോലുള്ള ഇനങ്ങളില്‍ ഗോത്രവിഭാഗ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നത്.