Connect with us

Kerala

ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു

വിഴിഞ്ഞം ഡിപ്പോയിലെ ബസാണ് അപകടത്തില്‍പെട്ടത്

Published

|

Last Updated

തിരുവനന്തപുരം |  ഓടിക്കൊണ്ടിക്കെ കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു. ഡ്രൈവറുടെ സമയോചിതായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി. ഇന്ന് രാവിലെ എട്ടരക്കാണ് സംഭവം. വിഴിഞ്ഞം ഡിപ്പോയിലെ ബസാണ് അപകടത്തില്‍പെട്ടത്. വെടിവച്ചാന്‍ കോവിലില്‍ വച്ച് ടയറിന്റെ സെറ്റോടുകൂടി ഇളകി പോകുകയായിരുന്നു.

പെട്ടെന്ന് ഡ്രൈവര്‍ ബ്രേക്കിട്ട് നിര്‍ത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി.ബസില്‍ നിരവധി പേരുണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരുക്കില്ല. വിഴിഞ്ഞത്ത് നിന്നും നാഗര്‍കോവിലിലേക്ക് പോകേണ്ട ബസാണ് അപകടത്തില്‍ പെട്ടത്. സംഭവത്തിനെ തുടര്‍ന്ന് സ്ഥലത്ത് ഏറെ നേരം ഗതാഗതം തടസപ്പെട്ടു

Latest