Connect with us

Kerala

പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി ട്രാന്‍സ്‌ഫോര്‍മറില്‍ കയറി ആത്മഹത്യക്ക് ശ്രമിച്ചു

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബഹളമുണ്ടാക്കിയതിനാണ് ഷാജിയെ കസ്റ്റഡിയിലെടുത്തത്.

Published

|

Last Updated

തൃശൂര്‍  | പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിന് പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ പോലീസിനെ വെട്ടിച്ച് ട്രാന്‍സ്‌ഫോറില്‍ കയറി ആത്മഹത്യക്ക് ശ്രമിച്ചു. ചാലക്കുടി പോലീസ് കസ്റ്റഡിയിലെടുത്ത ചാലക്കുടി സ്വദേശി ഷാജിയാണ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയത്.

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബഹളമുണ്ടാക്കിയതിനാണ് ഷാജിയെ കസ്റ്റഡിയിലെടുത്തത്. ട്രാന്‍സ്‌ഫോര്‍മറില്‍ കയറി വൈദ്യുതി ലൈനില്‍ തൊട്ട ഷാജി വൈദ്യുതാഘാതമേറ്റ് തെറിച്ചു വീണു. സാരമായി പരുക്കേറ്റ ഷാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

 

---- facebook comment plugin here -----

Latest