National
പതിവ് തെറ്റിച്ചില്ല; ഇന്ധന വില ഇന്നും കൂട്ടി
ന്യൂഡല്‍ഹി | ഇന്ധന വിലയില്‍ പതിവ് തെറ്റിച്ചില്ല. പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 35 പൈസയും, ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്.
കൊച്ചിയില്‍ പെട്രോളിന് 109.57 ഉം ഡീസലിന് 103.46 ഉം രൂപയാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 111.61 ഉം, ഡീസലിന് 105.38 ഉം രൂപയായി വില ഉയര്‍ന്നു. കോഴിക്കോട്ട് യഥാക്രമം 109.86 ഉം 103.77 ഉം രൂപയായി.







