Connect with us

Techno

റാം ബൂസ്റ്റര്‍ ഫീച്ചറുമായി റെഡ്മി 10എ ഏപ്രില്‍ 20ന് ഇന്ത്യയിലെത്തും

ഇന്ത്യയില്‍ റെഡ്മി 10എയുടെ വില 10,000 രൂപയില്‍ താഴെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published

|

Last Updated

ന്യൂഡല്‍ഹി| റെഡ്മി 10എ ഏപ്രില്‍ 20ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. വലിയ ഡിസ്പ്ലേ, വലിയ ബാറ്ററി, റാം ബൂസ്റ്റര്‍ ഫീച്ചര്‍ എന്നിവയുമായാണ് ഫോണ്‍ എത്തുന്നത്. 6.53 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേ, മീഡിയടെക് ഹെലിയോ ജി25 എസ്ഒസി, 6ജിബി വരെ റാം, 128ജിബി വരെ ഓണ്‍ബോര്‍ഡ് സ്റ്റോറേജ്, 5,000എംഎഎച്ച് ബാറ്ററി എന്നിവ സഹിതം റെഡ്മി കഴിഞ്ഞ മാസം സ്മാര്‍ട്ട്ഫോണ്‍ ചൈനയില്‍ പുറത്തിറക്കിയിരുന്നു. ഇപ്പോള്‍ ആമസോണിലെ മൈക്രോസൈറ്റിലൂടെയും ട്വീറ്റിലൂടെയുമാണ് റെഡ്മി 10എയുടെ ഇന്ത്യ ലോഞ്ച് തീയതി കമ്പനി പ്രഖ്യാപിച്ചത്. എര്‍ഗണോമിക് ഗ്രിപ്പ് നല്‍കുമെന്ന് പറയപ്പെടുന്ന ഇവോള്‍ രൂപകല്‍പ്പനയ്ക്കൊപ്പം റാം ബൂസ്റ്റര്‍ സവിശേഷതയുമായാണ് ഫോണ്‍ എത്തുകയെന്നാണ് മൈക്രോസൈറ്റില്‍ വ്യക്തമാക്കുന്നത്.

ഇന്ത്യയില്‍ റെഡ്മി 10എയുടെ വില 10,000 രൂപയില്‍ താഴെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് രണ്ട് സ്റ്റോറേജ് ഓപ്ഷനുകളില്‍ ലഭ്യമാണ്. ബ്ലാക്ക്, ബ്ലൂ, ഗ്രേ കളര്‍ ഓപ്ഷനുകളില്‍ ഫോണ്‍ അവതരിപ്പിക്കുമെന്നാണ് സൂചനകള്‍. 6.53-ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയാണ് സ്മാര്‍ട്ട്‌ഫോണിനുള്ളത്. സാധാരണ 10ഡബ്ല്യു ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 5,000എംഎഎച്ച് ബാറ്ററിയാണ് റെഡ്മി10എ പായ്ക്ക് ചെയ്യുന്നത്.

 

Latest