Connect with us

International

യുഎഇയില്‍ തൊഴിലാളികള്‍ക്കുള്ള ഉച്ചവിശ്രമ നിയമം ഇന്ന് അവസാനിക്കും

ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്നു മണി വരെയാണ് തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമ സമയം.

Published

|

Last Updated

അബുദാബി| യുഎഇയില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കുള്ള ഉച്ചവിശ്രമം ഇന്ന് അവസാനിക്കുമെന്ന് മാനവവിഭശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെ മൂന്ന് മാസമാണ് ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലുള്ളത്.

ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്നു മണി വരെയാണ് തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമ സമയം. വേനല്‍കടുത്തതോടെ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാതിരിക്കാനാണ് ഈ തീരുമാനം.

Latest