Connect with us

First Gear

പുതിയ കവസാക്കി വെര്‍സിസ് 650 പതിപ്പ് പുറത്തിറക്കി

2024 കവസാക്കി വെര്‍സിസ് 650 പതിപ്പ് 7,77,000 രൂപ എക്സ്ഷോറൂം വിലയില്‍ സ്വന്തമാക്കാം

Published

|

Last Updated

ന്യൂഡല്‍ഹി| 2024 കവസാക്കി വെര്‍സിസ് 650 പതിപ്പ് പുറത്തിറക്കി കവസാക്കി ഇന്ത്യ. മെറ്റാലിക് ഫ്ലാറ്റ് സ്പാര്‍ക്ക് ബ്ലാക്ക്, മെറ്റാലിക് മാറ്റ് ഡാര്‍ക്ക് ഗ്രേ എന്നീ രണ്ട് നിറങ്ങളിലാണ് പുതിയ ബൈക്ക് എത്തുന്നത്. പുതിയ നിറങ്ങള്‍ നല്‍കിയതല്ലാതെ കാര്യമായ അപ്ഡേറ്റുകള്‍ ഒന്നും ബൈക്കിന് ലഭിച്ചിട്ടില്ല. പുതിയ വെര്‍സിസ് 650 അതിന്റെ ഷാര്‍പ്പ് സ്റ്റൈലിംഗും നിലനിര്‍ത്തുന്നുണ്ട്. ട്വിന്‍ എല്‍ഇഡി ഹെഡ്ലാമ്പുകളും ഉയരമുള്ള വിസര്‍, ഡിസൈന്‍, എഞ്ചിന്‍, ഹാര്‍ഡ്വെയര്‍ എന്നിവയെല്ലാം 2023 മോഡലിന് സമാനമാണ്.

649 സിസി പാരലല്‍-ട്വിന്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് വെര്‍സിസ് 650ന് കരുത്ത് പകരുന്നത്. 65.7 ബിഎച്ച്പി പവറും 61 എന്‍എം പീക്ക് ടോര്‍ക്കുമായാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചോടു കൂടിയ 6 സ്പീഡ് ഗിയര്‍ബോക്സാണ് ബൈക്കില്‍ വരുന്നത്.  2024 കവസാക്കി വെര്‍സിസ് 650 മോട്ടോര്‍സൈക്കിളിന്റെ വിലയിലും മാറ്റമില്ല. 7,77,000 രൂപ എക്സ്ഷോറൂം വിലയില്‍ അഡ്വഞ്ചര്‍ ടൂറര്‍ ലഭ്യമാകും.

 

 

 

Latest