Connect with us

National

സിം സ്ലോട്ടില്ലാതെ മാറ്റങ്ങളോടെ പുതിയ ഐഫോണ്‍ എത്തുന്നു

ഫോണില്‍ ഡ്യുവല്‍ സിമ്മിനു പകരം രണ്ട് ഇ-സിം സംവിധാനങ്ങളുടെ പിന്തുണയുണ്ടാകും.

Published

|

Last Updated

ന്യൂഡല്‍ഹി| അടുത്തവര്‍ഷം സെപ്തംബറോടെ സിം സ്ലോട്ടില്ലാതെ ഐ ഫോണ്‍ മോഡലുകള്‍ പുറത്തിറക്കാന്‍ ആപ്പിള്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ബ്രസീലിയന്‍ വെബ്സൈറ്റ് ബ്ലോഗായ ‘ഡോയാണ്’ വിവരം പങ്കുവെച്ചത്. ഐഫോണിന്റെ 15 പ്രോ മോഡലിന്് സിം കാര്‍ഡ് സ്ലോട്ട് ഉണ്ടാകില്ലെന്നാണ് വെളിപ്പെടുത്തല്‍.

2022 സെപ്തംബറില്‍ ഇ-സിം സംവിധാനത്തോടെ സമാര്‍ട്ട് ഫോണുകള്‍ അവതരിപ്പിക്കാന്‍ ആപ്പിള്‍ യുഎസിലെ പ്രധാന സ്മാര്‍ട്ട് ഫോണ്‍ കമ്പനികളോട് നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. അഭ്യൂഹങ്ങള്‍ പലതും പ്രചരിക്കുന്നുണ്ടെങ്കിലും ഐഫോണ്‍ 15, ഐഫോണ്‍ 14 മോഡലുകളില്‍ നിന്ന് ആരംഭിക്കുന്ന സിം കാര്‍ഡ് സ്ലോട്ട് ആപ്പിള്‍ നീക്കം ചെയ്തേക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഫോണില്‍ ഡ്യുവല്‍ സിമ്മിനു പകരം രണ്ട് ഇ-സിം സംവിധാനങ്ങളുടെ പിന്തുണയുണ്ടായേക്കുമെന്നാണ് സൂചനകള്‍.

ഫോണിന്റെ അടുത്ത സീരീസുകളില്‍ 2 ടിബി-യുടെ അധിക സ്റ്റോറേജ് ഉണ്ടായിരിക്കും. അടുത്ത വര്‍ഷം ഐഫോണില്‍ 48എംപി കാമറ ലെന്‍സും 2023ല്‍ പെരിസ്‌കോപ്പ് ലെന്‍സും ചേര്‍ക്കാന്‍ ആപ്പിള്‍ പദ്ധതിയിട്ടതായും ക്യുഎല്‍സി ഫ്ളാഷ് സ്റ്റോറേജ് സംവിധാനം കൊണ്ടുവരുന്നതായും റിപ്പോര്‍ട്ടുണ്ട്. 48എംപി കാമറ ഐഫോണ്‍ 14 പ്രോ മോഡലുകളില്‍ മാത്രമായി നിലനില്‍ക്കുകയും 8കെ വീഡിയോ റെക്കോര്‍ഡിംഗിന് അനുവദിക്കുകയും ചെയ്യും. പരിഷ്‌കാരങ്ങള്‍ അടുത്ത വര്‍ഷം നിലവില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Latest