Connect with us

Ongoing News

കോന്നി സഹകരണ ബേങ്കില്‍ നിക്ഷേപിച്ച പണം തിരികെ ലഭിച്ചില്ല; ആത്മഹത്യക്ക് ശ്രമിച്ച നിക്ഷേപകന്‍ ഗുരുതരാവസ്ഥയില്‍

Published

|

Last Updated

പത്തനംതിട്ട  | കോന്നി റീജിയണല്‍ സഹകരണ ബേങ്കില്‍ നിക്ഷേപ തുക തിരികെ ലഭിക്കാത്തതില്‍ മനംനൊന്ത് നിക്ഷേപകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോന്നി പയ്യനാമണ്ണ് സ്വദേശി ആനന്ദനാണ് (64) അമിത അളവില്‍ ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ അത്യാസന്ന നിലയില്‍ ചികിത്സയിലാണ്.

11 ലക്ഷം രൂപ ബേങ്കില്‍ നിക്ഷേപിച്ചതില്‍ ആകെ 1 ലക്ഷം രൂപ മാത്രമാണ് തിരികെ ലഭിച്ചിരുന്നതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. പണം തരാമെന്ന് പറഞ്ഞ തീയതിയില്‍ ബേങ്കിലെത്തിയെങ്കിലും ലഭിച്ചില്ല. ഇതിന്റെ മനോവിഷമത്തിലാണ് ആനന്ദന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബാങ്കില്‍ നിന്ന് നിരവധിയാളുകള്‍ക്കാണ് ഇത്തരത്തില്‍ നിക്ഷേപ തുക തിരികെ ലഭിക്കാനുള്ളത്. ഇതിന്റെ പേരില്‍ പലതവണയായി കോന്നി റീജിയണല്‍ സഹകരണ ബേങ്കിനെതിരെ പ്രക്ഷോഭവുമായി നിക്ഷേപകര്‍ എത്തുകയും ചെയ്തിരുന്നു. ഇടതുമുന്നണിയുടെ ഭരണത്തിന് കീഴിലാണ് ബേങ്ക്.

---- facebook comment plugin here -----

Latest