Connect with us

National

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; മധ്യപ്രദേശില്‍ 22-കാരിയെ വെടിവെച്ച് കൊന്നു

യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചുവെന്ന് പോലീസ്.

Published

|

Last Updated

ഭോപ്പാല്‍| മധ്യപ്രദേശിലെ ധാര്‍ നഗരത്തില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ വെടിവെച്ച് കൊന്നു. ദീപക് റാത്തോഡാണ് പൂജ എന്ന 22 കാരിയായ യുവതിയെ കൊലപ്പെടുത്തിയത്.

ഒരു റസ്റ്റോറന്റില്‍ ജോലി ചെയ്യുകയും അമ്മയ്ക്കും രണ്ട് സഹോദരിമാര്‍ക്കുമൊപ്പം ധറിന്റെ അയല്‍പക്കത്തുള്ള ബ്രഹ്മകുണ്ഡില്‍ താമസിക്കുകയും ചെയ്ത പൂജ ജോലിക്ക് പോകുമ്പോള്‍ റാത്തോഡ് വെടിയുതിര്‍ക്കുകയായിരുന്നു.

യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചുവെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് ദൃക്സാക്ഷികള്‍ പെീലീസിനെ അറിയിക്കുകയും റാത്തോഡിനായി തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. പിന്നീടാണ് രാത്തോഡിനെ ബ്രഹ്മകുണ്ഡിലെ വീട്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്.

 

 

 

 

Latest