Connect with us

karimanl

തോട്ടപ്പള്ളി കരിമണല്‍ ഖനനത്തിനെതിരായ ഹരജി ഹൈക്കോടതി തള്ളി

കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയുന്നതിനാണ് ഖനനമെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു

Published

|

Last Updated

കൊച്ചി |  തോട്ടപ്പള്ളി കരിമണല്‍ ഖനനത്തിനെതിരെ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയുന്നതിന്റെ ഭാഗമായി കൂടിയാണ് മണല്‍ നീക്കുന്നതെന്ന് സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് കോടതി നടപടി. തോട്ടപ്പള്ളി പൊഴിമുഖത്തെ കരിമണല്‍ ഖനനം തടയണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരനായ എം എച്ച് വിജയനാണ് ഹരജി നല്‍കിയത്. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

 

 

 

Latest