Connect with us

Kerala

സര്‍ക്കാര്‍ ഉത്തരവിറങ്ങി ; പി ബി അനിതക്ക് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെ നിയമനം

അനിതയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെ നിയമിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നു

Published

|

Last Updated

തിരുവനന്തപുരം | ഐസിയു പീഡന കേസില്‍ അതിജീവിതക്കൊപ്പം നിന്ന ഹെഡ് നഴ്‌സ് പിബി അനിതയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ പുനര്‍നിയമിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാത്തിലാണ് ആരോഗ്യ വകുപ്പിന്റെ ഉത്തരവ്.

പിബി അനിതയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെ നിയമിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നു. മാര്‍ച്ച് ഒന്നിനാണ് അനിതയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പുനര്‍നിയമനം ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിറക്കിയത്. ഏപ്രില്‍ ഒന്നിന് ഹൈക്കോടതിയുടെ ഉത്തരവ് നടപ്പിലാക്കേണ്ടതായിരുന്നു. എന്നാല്‍ ഉത്തരവ് നടപ്പിലാകാത്തതിനെ തുടര്‍ന്ന് അനിത സമരം ചെയ്ത് വരികയായിരുന്നു.
മെഡിക്കല്‍ കോളജ് ഐസിയുവില്‍ പീഡനത്തിനിരയായ അതിജീവിതക്കൊപ്പം നിന്നതിനാണ് പിബി അനിതയെ സ്ഥലം മാറ്റിയത്.

Latest