Connect with us

Ongoing News

സാങ്കേതിക സര്‍വകലാശാലയില്‍ സേര്‍ച്ച് കമ്മറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

സര്‍വകലാശാല ചാന്‍സലറായ ഗവര്‍ണറെ മറികടന്നുകൊണ്ടാണ് സര്‍ക്കാറിന്റെ നീക്കം

Published

|

Last Updated

തിരുവനന്തപുരം  | ഡോ എ പി ജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തിന് സേര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സര്‍വകലാശാല ചാന്‍സലറായ ഗവര്‍ണറെ മറികടന്നുകൊണ്ടാണ് സര്‍ക്കാറിന്റെ നീക്കം

രാഷ്ട്രപതി അനുവാദം നല്‍കാത്ത ബില്ലിലെ വ്യവസ്ഥകള്‍ അനുസരിച്ചാണ് ഉത്തരവ്. വൈസ് ചാന്‍സിലറെ നിയമിക്കാന്‍ സര്‍ക്കാരിന് അവകാശം നല്‍കുന്നതായിരുന്നു നിയമ ഭേദഗതി. സേര്‍ച്ച് കമ്മിറ്റിയില്‍ യൂണിവേഴ്സിറ്റി, യുജിസി, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ പ്രതിനിധികളെ ഉള്‍പ്പെടുത്താനാണ് തീരുമാനം.ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ക്കാണ് നിലവില്‍ സാങ്കേതിക സര്‍വകലാശാലയുടെ അധിക ചുമതല നല്‍കിയിരിക്കുന്നത്

 

---- facebook comment plugin here -----

Latest