Connect with us

Kerala

ഓടിക്കൊണ്ടിരിക്കെ മംഗള എക്‌സ്പ്രസ്സിന്റെ എന്‍ജിന്‍ വേര്‍പ്പെട്ടു

തൃശൂര്‍ സ്റ്റേഷന്‍ വിട്ടയുടനെയാണ് സംഭവം.

Published

|

Last Updated

തൃശൂര്‍ | ഓടിക്കൊണ്ടിരിക്കെ എറണാകുളം- നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസ്സിന്റെ എന്‍ജിന്‍ ബോഗിയുമായി വേര്‍പ്പെട്ടു. വേര്‍പ്പെട്ട എന്‍ജിന്‍ ഏതാനും മീറ്ററുകള്‍ ഓടി. എന്‍ജിന്‍ വേര്‍പ്പെട്ട കാര്യം ഉടന്‍ ശ്രദ്ധിച്ച ലോകോ പൈലറ്റ് എന്‍ജിന്‍ നിര്‍ത്തുകയായിരുന്നു.

തൃശൂര്‍ സ്റ്റേഷന്‍ വിട്ടയുടനെയാണ് സംഭവം. സ്റ്റേഷനില്‍ നിര്‍ത്തി പുറപ്പെട്ടതിനാല്‍ ട്രെയിനിന് അധികം വേഗതയില്ലായിരുന്നു. ഇത് വലിയ അപകടത്തില്‍ നിന്ന് രക്ഷിച്ചു. തൃശൂര്‍ സ്റ്റേഷന്‍ വിട്ട് പൂങ്കുന്നം സ്റ്റേഷന്‍ എത്തുന്നതിന് മുമ്പായാണ് സംഭവമുണ്ടായത്.

റെയില്‍വേ ഉദ്യോഗസ്ഥരെത്തി 15 മിനുട്ടിന് ശേഷമാണ് ട്രെയിന്‍ വീണ്ടും ഓടിയത്. പരിഭ്രാന്തരായ യാത്രക്കാര്‍ പുറത്തിറങ്ങി. റെയില്‍വേ ഇക്കാര്യത്തില്‍ വിശദ അന്വേഷണം നടത്തും. ട്രെയിന്‍ വേഗത്തിലായിരുന്നെങ്കില്‍ വേര്‍പ്പെട്ട ബോഗി എന്‍ജിനിലേക്ക് ഇടിച്ചുകയറി വലിയ അപകടമുണ്ടാകുമായിരുന്നു.

Latest