Connect with us

Ongoing News

പത്തനംതിട്ടയില്‍ ആന ഇടഞ്ഞത് പരിഭ്രാന്തി പരത്തി

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ടയിലെ വാര്യപുരത്ത് തടി പിടിക്കാന്‍ കൊണ്ടുവന്ന ആന ഇടഞ്ഞു. വനം വകുപ്പിന്റെ റാപ്പിഡ് ആക്ഷന്‍ ടീം സ്ഥലത്തെത്തി ആനയെ തളച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ഹരിപ്പാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അപ്പു എന്ന ആനയാണ് നിയന്ത്രണം വിട്ട് ഓടിയത്. പൂക്കോടുള്ള മദനമോഹന്‍ എന്നയാളുടെ വീട്ടില്‍ തടിപിടിക്കാന്‍ കൊണ്ടുവന്നതായിരുന്നു.

ഇടഞ്ഞ ആന കാര്യമായി നാശനഷ്ടമുണ്ടാക്കിയില്ലെങ്കിലും പലയിടത്തേക്കും ഓടിയത് പരിഭ്രാന്തി പരത്തി. പാപ്പാനെയും കൊണ്ട് ആന പരക്കം പായുന്നത് കണ്ട് പരിഭ്രാന്തരായ നാട്ടുകാരാണ് വിവരം പോലീസിനെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും അറിയിച്ചത്.