Connect with us

Kerala

കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു; സംഭവം മലപ്പുറത്ത്

കാരക്കുന്ന് ആലുങ്ങലിലാണ് സംഭവം. കാരക്കുന്ന് പഴേടം തടിയമ്പുറത്ത് ഷഫീഖാണ് മരിച്ചത്.

Published

|

Last Updated

മലപ്പുറം | മലപ്പുറത്ത് കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കാരക്കുന്ന് ആലുങ്ങലിലാണ് സംഭവം.

കാരക്കുന്ന് പഴേടം തടിയമ്പുറത്ത് ഷഫീഖാണ് മരിച്ചത്. കാട്ടുപന്നിയെ കണ്ട് ബ്രേക്കിട്ടപ്പോള്‍ ഓട്ടോ മറിയുകയായിരുന്നു.

വന്യമൃഗങ്ങളുടെ വിളയാട്ടത്തില്‍ മനുഷ്യ ജീവനുകള്‍ പൊലിയുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഇന്നലെ തൃശൂരിലെ അതിരപ്പിള്ളിയില്‍ വത്സ എന്ന സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ അബ്രഹാം എന്ന കര്‍ഷകനും കൊല്ലപ്പെട്ടു.

 

Latest