swapna revelation
സ്വപ്ന തന്നെ തൈക്കാട് ഗസ്റ്റൗസില്‍ വന്നുകണ്ടു: പി സി ജോര്‍ജ്
സ്വപ്ന നല്കിയ കത്തും ജോര്‍ജ് പുറത്തുവിട്ടു
കോട്ടയം | സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് തന്നെ തൈക്കാട് ഗസ്റ്റൗസില്‍ വന്നുകണ്ടതായി പി സി ജോര്‍ജ്. ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് സ്വപ്ന തന്നെവുന്നുകണ്ടതെന്നും പി സി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പി സി ജോര്‍ജിനെ വ്യക്തിപരമായി അറിയില്ലെന്ന് ഇന്ന് രാവിലെ വാര്‍ത്താസമ്മേളനത്തില്‍ സ്വപ്ന പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്വപ്ന വന്നുകണ്ട കാര്യം പി സി ജോര്‍ജ് വ്യക്തമാക്കിയത്.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് തനിക്ക് എഴുതി നല്കിയ ഒരു കത്തും ജോര്‍ജ് മാധ്യമങ്ങള്‍ക്ക് മുമ്പാകെ പുറത്തുവിട്ടു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ട്. മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി. ഗൂഢാലോചനക്ക് വേണ്ടിയല്ല സ്വപ്ന തന്റെ അടുത്തുവന്നതെന്നും പി സി ജോര്‍ജ് പറഞ്ഞു.
സരിതയെ ചെറുമകളെപോലെ, ചക്കര കൊച്ചെ, ചക്കര പെണ്ണെ എന്നാണ് താന്‍ വിളിക്കുന്നത്. രാഷ്ട്രീയക്കാര്‍ നശിപ്പിച്ച നല്ലൊരു സംരംഭകയാണ് സരിതയെന്നും പി സി കൂട്ടിച്ചേര്‍ത്തു