Connect with us

Kerala

ട്രെയിനില്‍ യുവാവിനെ കടിച്ചത് പാമ്പുതന്നെയെന്ന് സ്ഥിരീകരിച്ച് ഡോക്ടര്‍

പാമ്പു കടിയേറ്റതായി സംശയം തോന്നിയതോടെ ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയല്‍ പ്രവേശിപ്പിക്കുകയായിരുന്നു

Published

|

Last Updated

കോട്ടയം | ട്രയിനില്‍ യുവാവിനെ കടിച്ചത് പാമ്പുതന്നെയെന്ന് സ്ഥിരീകരിച്ച് ഡോക്ടര്‍. കോട്ടയം ഏറ്റുമാനൂരില്‍ വെച്ചാണ് ഗുരുവായൂര്‍-മധുര എക്‌സ്പ്രസിലെ യാത്രക്കാരന് പാമ്പ് കടിയേറ്റത്. മധുര സ്വദേശി കാര്‍ത്തിയെന്നയാള്‍ക്കാണ് പാമ്പ് കടിയേറ്റത്.

പാമ്പു കടിയേറ്റതായി സംശയം തോന്നിയതോടെ ഇയാളെ
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയല്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബോഗിയില്‍ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താാനായിരുന്നില്ല.

കടിച്ചത് പാമ്പ് ആണോ എലിയാണോ എന്ന സംശയം തുടക്കത്തില്‍ ഉണ്ടായിരുന്നു.
തുടര്‍ന്ന് ഏഴാം നമ്പര്‍ ബോഗിയിലെ യാത്രക്കാരെ എല്ലാം ഒഴിപ്പിച്ച് ട്രയിന്‍ യാത്ര തുടര്‍ന്നു. പരിശോധന നടത്തി ബോഗി സീല്‍ ചെയ്തു.