Connect with us

Kerala

ജോജു ജോര്‍ജിനെതിരായ പരാതിയില്‍ കഴമ്പില്ലെന്ന് കമ്മിഷണര്‍

വനിതാ പ്രവര്‍ത്തകര്‍ നല്‍കിയ പരാതി പ്രഥമദൃഷ്ട്യാ സത്യമല്ലെന്നാണ് മനസിലാകുന്നത്

Published

|

Last Updated

കൊച്ചി | നടന്‍ ജോജു ജോര്‍ജിനെതിരെ കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍. പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പില്ലെന്നും ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമേ നടപടിയുണ്ടാകുകയുള്ളൂവെന്നും കമ്മിഷണര്‍ പറഞ്ഞു. വനിതാ പ്രവര്‍ത്തകര്‍ നല്‍കിയ പരാതി പ്രഥമദൃഷ്ട്യാ സത്യമല്ലെന്നാണ് മനസിലാകുന്നത്. ഇവരുടെ പരാതിയുടെ സത്യാവസ്ഥ അന്വേഷിക്കുകയാണ്. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമേ  നിയമനടപടികളിലേക്ക് പോവുകയുള്ളൂവെന്നും കമ്മിഷണര്‍ പറഞ്ഞു.

ഇന്ധന വിലവര്‍ധനക്കെതിരേ കോണ്‍ഗ്രസ് നടത്തിയ വഴി തടയില്‍ സമരത്തിനിടെ വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ നടന്‍ ജോജു ജോര്‍ജ് കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് വനിതാ പ്രവര്‍ത്തകര്‍ മരട് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി നല്‍കുകയായിരുന്നു.

 

Latest