Connect with us

ബന്ധുക്കള്‍ക്കൊപ്പം പുഴകാണാനെത്തിയ കുട്ടി ഒഴുക്കില്‍പെട്ട് മരിച്ചു. ഇടുക്കി പൂപ്പാറയിലാണ് മൂന്നര വയസുകാരന്‍ മരിച്ചത്. പൂപ്പാറ കാവുംഭാഗം പുഞ്ചക്കരയില്‍ രാഹുലിന്റെ മകന്‍ ശ്രീനന്ദ് ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം. ബന്ധുക്കള്‍ക്കും വീട്ടുകാര്‍ക്കുമൊപ്പം പന്നിയാര്‍ പുഴ കാണാന്‍ പോയപ്പോഴാണ് അപകടമുണ്ടായത്.പാറയില്‍ നിന്ന് തെന്നി കുഞ്ഞ് പന്നിയാര്‍ പുഴയിലേക്ക് വീഴുകയായിരുന്നു. 25 മീറ്ററോളം പുഴയിലൂടെ ഒഴുകിപ്പോയ കുട്ടിയെ ഉടന്‍ ബന്ധുക്കള്‍ രക്ഷപ്പെടുത്തിയെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മാര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും

---- facebook comment plugin here -----

Latest