Connect with us

Kerala

ആനക്കുട്ടിയെ കാട്ടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തി

Published

|

Last Updated

തൃശൂര്‍ | ആനക്കുട്ടിയെ അവശനിലയില്‍ കണ്ടെത്തി. തൃശൂര്‍ ചിമ്മിനി വനത്തിലാണ് സംഭവം. ഒരു മാസം മാത്രം പ്രായമായ ആനക്കുട്ടിയെ ഇന്ന് രാവിലെയാണ് വനപാലകര്‍ വനത്തിനുള്ളില്‍ കണ്ടെത്തിയത്. നടക്കാനാകാത്ത അവസ്ഥയിലായിരുന്നു ആനക്കുട്ടി. വനപാലകര്‍ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ വനം വകുപ്പ് വെറ്ററിനറി സര്‍ജന്‍ പ്രാഥമിക ചികിത്സ നല്‍കി.

ആനക്കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളായതോടെ മറ്റ് ആനകള്‍ ഉപേക്ഷിച്ചതോ കൂട്ടംതെറ്റിയതോ ആകാം ആനക്കുട്ടി ഒറ്റപ്പെട്ടു പോകാന്‍ ഇടയാക്കിയതെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. ചികിത്സക്കു ശേഷം ആരോഗ്യം പൂര്‍വസ്ഥിതിയിലായാല്‍ ആനക്കുട്ടിയെ കാട്ടിലേക്ക് തിരിച്ചയക്കുമെന്ന് വനപാലകര്‍ പറഞ്ഞു.

 

Latest