Connect with us

Kerala

ലക്ഷദ്വീപിലെ ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കി

ശിക്ഷാ നടപടി ഹൈക്കോടതി മരവിപ്പിച്ചതിനെ തുടർന്നാണ് കമ്മീഷൻ തീരുമാനം

Published

|

Last Updated

ന്യൂഡൽഹി | വധശ്രമക്കേസുമായി ബന്ധപ്പെട്ട കേസിൽ ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ നടന്നത് ഉപതിരഞ്ഞെടുപ്പ് നീക്കത്തിന് താത്കാലിക വിരാമം. ഫൈസലിനെതിരായ ശിക്ഷാ നടപടി ഹൈക്കോടതി മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉപതിരഞ്ഞെടുപ്പിന് തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷൻ പിൻവലിച്ചത്.

തിരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ വരാനിരിക്കെയാണ് കമ്മീഷൻ തന്നെ തിരഞ്ഞെടുപ്പ് നടത്തുമെന്ന തീരുമാനം മരവിപ്പിച്ചത്.