Connect with us

accident

ബൈക്ക് യാത്രികനും റോഡ് മുറിച്ചു കടന്നയാളും അപകടത്തില്‍ മരിച്ചു

പരിക്കേറ്റ സഹയാത്രികന്‍ ആശുപത്രിയില്‍

Published

|

Last Updated

തിരുവനന്തപുരം | കുളത്തൂരില്‍ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍മരിച്ചു. അമിതവേഗതയില്‍ എത്തിയ ബൈക്കിടിച്ച് കാല്‍നടയാത്രക്കാരനും ബൈക്കോടിച്ചയാളുമാണ് മരിച്ചത്.

ബൈക്കില്‍ യാത്ര ചെയ്തിരുന്നവരില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ബൈക്കോടിച്ചിരുന്ന മണക്കാട് സ്വദേശി അല്‍ താഹിര്‍ (20), റോഡ് മുറിച്ചുകടക്കുകയായിരുന്ന സുനീഷ് (29) എന്നിവരാണ് മരിച്ചത്.

ഇന്ന് വെളുപ്പിന് മൂന്നുമണിക്കായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇവരെ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും മരിച്ചു. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന മണക്കാട് സ്വദേശി അല്‍ അമാന്‍ (19) ഗുരുതരമായി പരിക്കേറ്റ് മെഡി കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

 

Latest