Connect with us

Kerala

കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞു; മൂന്നുപേര്‍ക്ക് പരുക്ക്

ഓട്ടോ ഡ്രൈവര്‍ റിനീഷ് (31), പാറക്കടവ് മുടന്തേരി സ്വദേശികളായ അതറിങ്കല്‍ മൊയ്തു (78), ഭാര്യ സൈനബ (54) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് നാദാപുരത്ത് കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരുക്ക്. നാദാപുരം-തലശ്ശേരി സംസ്ഥാന പാതയില്‍ ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം.

ഓട്ടോ ഡ്രൈവര്‍ റിനീഷ് (31), പാറക്കടവ് മുടന്തേരി സ്വദേശികളായ അതറിങ്കല്‍ മൊയ്തു (78), ഭാര്യ സൈനബ (54) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ നാദാപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം വയനാട് ജില്ലയില്‍ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ നാലര വയസ്സുകാരന്‍ മരണപ്പെട്ടിരുന്നു. വയനാട് മേപ്പാടി ഓടത്തോട് സ്വദേശികളായ ഷമീര്‍-സുബൈറ ദമ്പതികളുടെ മകന്‍ മുഹമ്മദ് യാമിനാണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന മുഹമ്മദ് യാമിന്റെ മാതാവ് സുബൈറക്കും സഹോദരന്‍ മുഹമ്മദ് അമീനും പരുക്കേറ്റു.

 

---- facebook comment plugin here -----

Latest