Connect with us

Kerala

സംസ്ഥാനത്തിന് നീക്കിവച്ച തുക വന്‍തോതില്‍ വെട്ടിക്കുറച്ചു; കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് എം വി ഗോവിന്ദന്‍

കേരളത്തിന് അനുവദിച്ച തുകയിലും വലിയ വെട്ടിക്കുറവ് വരുത്തി. പ്രവാസികളെയും ബജറ്റ് പരിഗണിച്ചില്ല.

Published

|

Last Updated

തിരുവനന്തപുരം | കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ജനപ്രിയ ബജറ്റ് വരുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു. സംസ്ഥാനത്തിന് നീക്കിവച്ച തുകയില്‍ വന്‍ വെട്ടിക്കുറവാണ് വരുത്തിയിരിക്കുന്നത്. കേരളത്തിന് അനുവദിച്ച തുകയും വലിയ തോതില്‍ വെട്ടിക്കുറച്ചു. പ്രവാസികളെയും ബജറ്റ് പരിഗണിച്ചില്ല. ഒരു പദ്ധതികളിലും കേരളത്തിന് പരിഗണന ലഭിച്ചില്ല. കേരളത്തിന്റെ അവകാശങ്ങള്‍ പരിഗണിക്കാത്ത ബജറ്റാണിത്.

കെ റെയില്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. പദ്ധതി ഏത് നിമിഷവും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. പദ്ധതി ഉപേക്ഷിച്ചു എന്ന് ഗവര്‍ണര്‍ പറയുന്നത് കളവാണ്. ഗവര്‍ണര്‍ മാത്രമല്ല കേന്ദ്ര മന്ത്രിയും കളവ് പറയുന്നു.

എക്‌സാലോജിക് കേസില്‍ പരാതിക്കാരന് ബി ജെ പി അംഗത്വം നല്‍കി. ഷോണ്‍ ജോര്‍ജിന് ബി ജെ പിയില്‍ അംഗത്വം നല്‍കിക്കഴിഞ്ഞു. നിയമസഭയില്‍ ബി ജെ പിയുടെ കുറവ് കോണ്‍ഗ്രസ് പരിഹരിക്കുന്നുണ്ട്.

വന്യജീവി ആക്രമണം തടയുന്നതിന് ഒരു പാക്കേജുംബജറ്റിലില്ല. ശാശ്വതമായി ഇതിന് പരിഹാരം കാണാന്‍ ഫലപ്രദമായ പാക്കേജ് വേണം.

മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്നും സി പി എം സെക്രട്ടറി പറഞ്ഞു. മുഖ്യമന്ത്രിയെ കുരുക്കുകയാണ് ലക്ഷ്യം. ഏത് അന്വേഷണത്തെയും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.