Connect with us

National

തരൂര്‍ മത്സരത്തില്‍ നിന്ന് പിന്മാറണം; ആവശ്യവുമായി തെലങ്കാന പി സി സി

മുന്‍ കേന്ദ്രമന്ത്രി ചിന്താ മോഹന്‍ ഉള്‍പ്പെടെയുള്ള നേതാക്കളാണ് ആവശ്യവുമായി മുന്നോട്ടു വന്നത്.

Published

|

Last Updated

ഹൈദരാബാദ് | കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് മത്സരിക്കുന്ന ശശി തരൂര്‍ എം പിയോട് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി. മുന്‍ കേന്ദ്രമന്ത്രി ചിന്താ മോഹന്‍ ഉള്‍പ്പെടെയുള്ള നേതാക്കളാണ് ആവശ്യവുമായി മുന്നോട്ടു വന്നത്. ഔദ്യോഗിക സ്ഥാനാര്‍ഥി മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് പിന്തുണയുമായി തെലങ്കാന പ്രതിപക്ഷ നേതാവ് കുണ്ടുരു ജന റെഡ്ഡി, പ്രതിപക്ഷ ഉപനേതാവ് മല്ലു ഭട്ടി വിക്രമാര്‍ക തുടങ്ങിയവര്‍ രംഗത്തെത്തിയതിനു പിന്നാലെയാണിത്.

തെലങ്കാനയില്‍ തരൂര്‍ ഇന്നലെ നടത്തിയ പ്രചാരണ പരിപാടിയില്‍ നിന്ന് സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ വിട്ടുനിന്നിരുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് നേരത്തെ തന്നെ തെലങ്കാന പി സി സി പിന്തുണ പ്രഖ്യാപിച്ചിരുന്നു.

 

Latest