Connect with us

National

ജമ്മു കാശ്മീരിൽ സൈനിക വാഹനങ്ങൾക്ക് നേരെ ഭീകരർ വെടിയുതിർത്തു

കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഈ മേഖലയിൽ സൈന്യത്തിന് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.

Published

|

Last Updated

ന്യൂഡൽഹി | ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനങ്ങൾക്ക് നേരെ ഭീകരർ വെടിയുതിർത്തു. ഇതേത്തുടർന്ന് സൈനികർ തിരിച്ചടിച്ചു. ആക്രമണത്തിൽ സൈനികർക്ക് എന്തെങ്കിലും നഷ്ടമുണ്ടായതായി റിപ്പോർട്ടുകളില്ല. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഈ മേഖലയിൽ സൈന്യത്തിന് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഇരുഭാഗത്തുനിന്നും വെടിവയ്പ്പ് തുടരുകയാണ്.

നേരത്തെ, രജൗരിയിലെ ദേര സ്ട്രീറ്റിൽ രണ്ട് സൈനിക വാഹനങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ നാല് സൈനികർ വീരമൃത്യു വരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നേരത്തെ ആക്രമണം നടന്ന സ്ഥലത്തുനിന്ന് 40 കിലോമീറ്റർ അകലെയാണ് ഇന്ന് വൈകുന്നേരം സൈനിക വാഹനങ്ങൾ ആക്രമിക്കപ്പെട്ട സ്ഥലം.

2003 മുതൽ പിർ പഞ്ചൽ പ്രദേശം (രജൗരി, പൂഞ്ച്) തീവ്രവാദത്തിൽ നിന്ന് മുക്തമായിരുന്നു, എന്നാൽ 2021 ഒക്‌ടോബർ മുതൽ ഈ പ്രദേശത്ത് വീണ്ടും വലിയ ആക്രമണങ്ങൾ ആരംഭിച്ചു. കഴിഞ്ഞ ഏഴു മാസത്തിനിടെ മേഖലയിൽ ഉദ്യോഗസ്ഥരും കമാൻഡോകളും ഉൾപ്പെടെ 20 സൈനികർ കൊല്ലപ്പെട്ടു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഈ പ്രദേശങ്ങളിൽ ഭീകരർക്കെതിരായ ഓപ്പറേഷനിൽ 35 ലധികം സൈനികർ കൊല്ലപ്പെട്ടതായാണ് കണക്ക്.

രജൗരി, പൂഞ്ച് മേഖലകളിൽ ഭീകരരെ സഹായിക്കുന്നതിൽ ഇന്ത്യയുടെ എതിരാളികൾ (പാകിസ്ഥാനെ പരാമർശിച്ച്) സജീവമായ പങ്ക് വഹിക്കുന്നുണ്ടെന്ന് കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ വ്യാഴാഴ്ച പറഞ്ഞിരുന്നു. കഴിഞ്ഞ അഞ്ചാറു മാസത്തിനിടെ രജൗരിയിലും പൂഞ്ചിലും ഭീകരത വർധിച്ചതായും സൈനിക മേധാവി പറഞ്ഞു.

Latest