Connect with us

Malappuram

എസ് വൈ എസ് സ്പാർക്കിൾ പോസ്റ്റ് പാർലമെന്റ് കൺവീൻ നാളെ

യൂത്ത് പാർലമെന്റിന്റെ ആശയങ്ങളുടെ  പ്രായോഗികവത്‌കരണം ലക്ഷ്യമാക്കിയാണ് സ്പാർക്കിൾ

Published

|

Last Updated

 മലപ്പുറം | എസ് വൈ എസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാ സോണുകളിലും സംഘടിപ്പിച്ച യൂത്ത് പാർലമെന്റിന്റെ ആശയങ്ങളുടെ  പ്രായോഗികവത്‌കരണം ലക്ഷ്യമാക്കിയുള്ള “സ്പാർക്കിൾ” പോസ്റ്റ് പാർലമെന്റ് കൺവീൻ മലപ്പുറം ഈസ്റ്റ് ജില്ലയിൽ  നാളെ നടക്കും. 12 സോണുകളിൽ നടക്കുന്ന നേതൃസംഗമത്തിന്റെ ജില്ലാതല ഉദ്ഘാടനം  നിലമ്പൂർ മജ്മഇൽ ജില്ലാ പ്രസിഡന്റ് ടി മുഈനുദ്ദീൻ സഖാഫി നിർവ്വഹിക്കും. സോൺ പ്രവർത്തക സമിതി, സർക്കിൾ ഭാരവാഹികൾ, യൂണിറ്റ് പ്രസിഡണ്ട്, സെക്രട്ടറി എന്നിവരാണ് സംഗമത്തിൽ പങ്കെടുക്കുന്നത്.
എടക്കര സമസ്ത സെന്റർ, പെരിന്തൽമണ്ണ ടി ടി പ്ലാസ, മഞ്ചേരി വെസ്റ്റിലെ ജാമിഅ ഹികമിയ്യ കാമ്പസ്, അരീക്കോട് കെ എം എച്ച് ഓഡിറ്റോറിയം കാവനൂർ, കൊളത്തൂർ ഇർശാദിയ്യ, മലപ്പുറം ഗ്രൈസ് ഓഡിറ്റോറിയം, കൊണ്ടോട്ടി ബുഖാരി കാമ്പസ്, മഞ്ചേരി ഈസ്റ്റിൽ പയ്യനാട് ഹികമിയ്യ കാമ്പസ്, വണ്ടൂർ അൽ- ഫുർഖാൻ, എടവണ്ണപ്പാറ ജലാലിയ്യ കാമ്പസ്, പുളിക്കൽ ലെഗ്രാന്റ് ഓഡിറ്റോറിയം എന്നീ കേന്ദ്രങ്ങളിൽ യഥാക്രമം അബ്ദുന്നാസർ പാണ്ടിക്കാട്, ദുൽഫുഖാർ സഖാഫി, സി കെ ശക്കീർ, സിദ്ദീഖ് സഖാഫി, സയ്യിദ് മുർതള ശിഹാബ് സഖാഫി, അബ്ദുർറഹീം കരുവള്ളി, കെ സൈനുദ്ദീൻ സഖാഫി, പി പി മുജീബ് റഹ്‌മാൻ, പ്രൊഫ. അബ്ദുർറഹ്മാൻ എം, നജീബ് പി ടി, സൈദ് മുഹമ്മദ് അസ്ഹരി എന്നിവർ നേതൃത്വം നൽകും.

Latest