Kasargod
സാമൂഹിക മാധ്യമം വഴി കലാപാഹ്വാനം; പ്രതി അറസ്റ്റില്‍
മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശി അബ്ദുല്‍ ലത്വീഫ് (47) ആണ് അറസ്റ്റിലായത്.

കാസര്‍കോട് | വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി മത സ്പര്‍ധ ഉണ്ടാക്കുന്നതും കലാപാഹ്വാനം നടത്തുന്നതുമായ സന്ദേശം പ്രചരിപ്പിച്ച യാളെ കാസര്‍കോട് സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശിയും ഇപ്പോള്‍ ചൗക്കി കാരോട് സ്‌കൂളിനു സമീപം താമസിക്കുന്നയാളുമായ അബ്ദുല്‍ ലത്വീഫ് (47) ആണ് അറസ്റ്റിലായത്.
സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ കുമ്പള-മഞ്ചേശ്വരം ഭാഗത്തുള്ള പൊതുജന വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ വോയിസ് സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്.
ജില്ലാ പോലീസ് മേധാവി ബി വി വിജയ ഭരത് റെഡ്ഡി ഐ പി എസ് ന്റെ നിര്‍ദേശ പ്രകാരം കാസര്‍കോട് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ. ഇന്‍ചാര്‍ജ് പി നളിനാക്ഷന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ എം വി ശ്രീദാസ്, എ വി പ്രേമരാജന്‍, എസ് സി പി ഒമാരായ എം ദിലീഷ്, സവാദ് അഷ്റഫ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.