Kerala
എസ് ഐ ആര്: ഇന്ത്യ മുന്നണി നല്കിയ ഹര്ജി ഇന്ന് സുപ്രീംകോടതിയില്
കഴിഞ്ഞ ദിവസമാണ് ഇന്ത്യ മുന്നണി നേതാക്കള് സുപ്രീംകോടതിയിലേക്ക് മാര്ച്ച് ചെയ്തു ഹര്ജി സമര്പ്പിച്ചത്
ന്യൂഡല്ഹി | തീവ്ര വോട്ടര്പട്ടിക പരിഷ്കരണ(എസ് ഐ ആര്)ത്തിനെതിരെ ഇന്ത്യ മുന്നണി നല്കിയ ഹര്ജി ഇന്ന് സുപ്രീംകോടതിയില്. രാജ്യവ്യാപക എസ് ഐ ആറില് ക്രമക്കേടുകള് ഉണ്ട് എന്ന് ആരോപിക്കുന്ന ഹര്ജി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുക. കഴിഞ്ഞ ദിവസമാണ് ഇന്ത്യ മുന്നണി നേതാക്കള് സുപ്രീംകോടതിയിലേക്ക് മാര്ച്ച് ചെയ്തു ഹര്ജി സമര്പ്പിച്ചത്.
ജന്തര്മന്തറിനെ പ്രതിഷേധ ഇടത്തില് നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്തുള്ള ഹര്ജികളും ബെഞ്ച് പരിഗണിക്കും. എസ് ഐ ആറുമായി ബന്ധപ്പെട്ട ഹര്ജികളും ഗ്യാനേഷ് കുമാറിനെതിരായ ഹര്ജികളും സമയബന്ധിതമായി തീര്പ്പാക്കണം എന്ന ആവശ്യവും ഇന്ത്യ മുന്നണി നേതാക്കള് രജിസ്ട്രാറെ കണ്ട് അറിയിച്ചിരുന്നു.
ഡല്ഹിയില് ഏര്പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്ക്കെതിരായ ഹര്ജിയില് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മാത്തൂര് സുപ്രീം കോടതിയില് മറുപടി നല്കിയിട്ടുണ്ട്. കോടതിയുടെ നിര്ദേശങ്ങള് മനപ്പൂര്വമോ ബോധപൂര്വമോ ലംഘിച്ചിട്ടില്ലെന്ന് വിശദീകരിച്ച കേന്ദ്ര ആഭ്യന്തര സെക്രട്ടറി സുപ്രീംകോടതിയില് നിരുപാധികം മാപ്പപേക്ഷയും സമര്പ്പിച്ചു. ഇന്റര്നെറ്റ് നിയന്ത്രണം പൊതുസമാധാനം ഉറപ്പാക്കാനെന്നും റെയ്സീന ഹില്സിന് ചുറ്റും നാലു കിലോമീറ്റര് പരിധിയില് മാത്രമാണ് ഇന്റര്നെറ്റ് നിയന്ത്രണം ഏര്പ്പെടുത്തിയതെന്നും കേന്ദ്രം മറുപടി നല്കി.
ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധ യോഗം ഇന്ന് വൈകീട്ട് നാല് മണിക്ക് ചെന്നൈ എം ജി ആര് നഗര് മാര്ക്കറ്റിന് സമീപം നടക്കും. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ ടിവികെയും പ്രതിഷേധത്തിന്റെ ഭാഗമാകും. ആദ്യമായാണ് ടി വി കെ എസ് ഐ ആര് വിരുദ്ധ പ്രതിഷേധത്തിനെത്തുന്നത്. ഡല്ഹിയില് ഇന്നും ശക്തമായ പ്രതിഷേധം തുടരും.
Content Highlights:
The Supreme Court bench headed by Chief Justice Surya Kant will hear the INDIA bloc petition alleging irregularities in the nationwide Special Intensive Revision of voter rolls. Protests continue in Delhi, while TVK joins the alliance’s demonstration in Chennai today.




