Connect with us

Kuwait

ശക്തമായ മൂടല്‍ മഞ്ഞ്; കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ കഴിഞ്ഞ ദിവസം മുതല്‍ അനുഭവപ്പെടുന്ന കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ തടസ്സം നേരിട്ടു. ഇതേ തുടര്‍ന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാന താവളത്തില്‍ ലാന്‍ഡിങ്ങിനായി എത്തിയ പത്തിലധികം വിമാനങ്ങള്‍ അടുത്തുള്ള വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു.

ദൃശ്യപരത കുറവായതിനാല്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള ചില വിമാനങ്ങള്‍ക്ക് ഇറങ്ങാനും പറന്നുയരാനും തടസം നേരിട്ടു. കുവൈത്ത് വിമാന താവളത്തില്‍ നിന്ന് പുറപ്പെടാനിരുന്ന നിരവധി വിമാനങ്ങള്‍ മൂടല്‍ മഞ്ഞു കാരണം താല്‍ക്കാലികമായി നിര്‍ത്തി വെച്ചു. ദൃശ്യപരത അനുവദിക്കപ്പെട്ട നിലയില്‍ മെച്ചപ്പെടുന്നതോടെ വിമാനങ്ങളുടെ ടേക്ക് ഓഫ്, ലാന്‍ഡിംഗ് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്നും ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ യൂസഫ് അല്‍-ഫൗസാന്‍ അറിയിച്ചു.