Connect with us

covid alert

കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ കര്‍ശന നിയന്ത്രണം

അഡ്മിറ്റ് ചെയ്യപ്പെടുന്ന രോഗികളില്‍ 25 ശതമാനവും കൊവിഡ് രോഗികള്‍

Published

|

Last Updated

തിരുവനന്തപുരം അഡ്മിറ്റ് ചെയ്യപ്പെടുന്ന രോഗികളില്‍ 25 ശതമാനവും കൊവിഡ് രോഗികളായ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ കര്‍ശന നിയന്ത്രണം. കൊവിഡ് തീവ്രമായ സി വിഭാഗത്തിലാണ് ഇപ്പോള്‍ ഈ ജില്ലകള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അഡ്മിറ്റ് രോഗികള്‍ 25 ശതമാനം കൊവിഡ് രോഗികളായായാലാണ് സി വിഭാഗത്തില്‍പ്പെടുക. തിരുവനന്തപുരം ജില്ല നേരത്തേ തന്നെ സി വിഭാഗത്തിലായിരുന്നു.

ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകള്‍ ബി വിഭാഗത്തിലും മലപ്പുറം, കോഴിക്കോട് ജില്ലകള്‍ എ വിഭാഗത്തിലുമാണ്. ഇന്നുമുതല്‍ ഈ ജില്ലകളില്‍ നേരത്തേ നിശ്ചയിച്ച പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. കാസര്‍ഗോഡ് ജില്ല നിലവില്‍ ഒരു വിഭാഗത്തിലും ഉള്‍പ്പെട്ടിട്ടില്ല.

 

 

Latest