Connect with us

Kerala

സാമൂഹികാരോഗ്യ കേന്ദ്രത്തിലും തെരുവുനായ ആക്രമണം; യുവതിക്ക് കടിയേറ്റു

ചപ്പാത്ത് സ്വദേശി അപര്‍ണക്കാണ് കടിയേറ്റത്.

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരത്ത് സാമൂഹികാരോഗ്യ കേന്ദ്രത്തിലും തെരുവുനായ ആക്രമണം. വിഴിഞ്ഞത്താണ് സംഭവം. ചപ്പാത്ത് സ്വദേശി അപര്‍ണക്കാണ് കടിയേറ്റത്.

പൂച്ച കടിച്ചതിന് പ്രതിരോധ കുത്തിവെപ്പെടുക്കാനാണ് അപര്‍ണ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിയത്. കാലില്‍ ആഴത്തില്‍ മുറിവേറ്റ അപര്‍ണയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.