Connect with us

Kerala

പാലക്കാട് മരുത റോഡില്‍ തെരുവുനായ ആക്രമണം; നാല് വയസ്സുകാരന് ഗുരുതര പരുക്ക്

ആലത്തൂര്‍ സ്വദേശി അയാനാണ് പരുക്കേറ്റത്.

Published

|

Last Updated

പാലക്കാട് | മരുത റോഡില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നാല് വയസ്സുകാരന് പരുക്ക്. ആലത്തൂര്‍ സ്വദേശി അയാനാണ് പരുക്കേറ്റത്.

ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കേ ഒരുകൂട്ടം നായ്ക്കളെത്തി ആക്രമിക്കുകയായിരുന്നു.

ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് പ്രദേശത്ത് തെരുവുനായ ആക്രമണമുണ്ടാകുന്നത്. കഴിഞ്ഞാഴ്ച എട്ട് വയസ്സുകാരനെയും നായ ആക്രമിച്ചിരുന്നു.