Connect with us

sahityolsav 22

എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ്: കൊച്ചി ഡിവിഷൻ ജേതാക്കൾ

കലാപ്രതിഭയായി കൊച്ചി ഡിവിഷനിലെ മുഹമ്മദ്‌ ഉക്കാശത്തിനെയും സർഗ പ്രതിഭയായി ശാഹിർ മട്ടാഞ്ചേരിയെയും തിരഞ്ഞെടുത്തു.

Published

|

Last Updated

കൊച്ചി | എസ് എസ് എഫ് എറണാകുളം ജില്ലാ സാഹിത്യോത്സവ് കറുകപ്പിള്ളി ടി എസ് കെ തങ്ങൾ നഗറിൽ സമാപിച്ചു. രണ്ട് ദിവസമായി നടന്ന കലാ സാഹിത്യ മത്സരങ്ങളിൽ 667 പോയിന്റ് നേടി ആതിഥേയരായ കൊച്ചി ഡിവിഷൻ കലാ കിരീടത്തിൽ മുത്തമിട്ടു. 494 പോയിന്റ് നേടി കളമശ്ശേരി ഡിവിഷനും 448 പോയിന്റ് നേടി തൃക്കാക്കര ഡിവിഷനും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

കലാപ്രതിഭയായി കൊച്ചി ഡിവിഷനിലെ മുഹമ്മദ്‌ ഉക്കാശത്തിനെയും സർഗ പ്രതിഭയായി ശാഹിർ മട്ടാഞ്ചേരിയെയും തിരഞ്ഞെടുത്തു. സമാപന സംഗമം ജില്ലാ സെക്രട്ടറി യൂസുഫ് സഖാഫി വയൽക്കരയുടെ അധ്യക്ഷതയിൽ കലൂർ മഹല്ല് ഖാസി സയ്യിദ് സ്വലാഹുദ്ദീൻ തങ്ങൾ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് മുൻ ജില്ലാ പ്രസിഡന്റ് മുഖൈബിലി ശിഹാബ് തങ്ങൾ, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം പി അബ്ദുൽ ജബ്ബാർ കാമിൽ സഖാഫി അനുഗ്രഹപ്രഭാഷണം നടത്തി.

ചടങ്ങിൽ സുന്നി പ്രാസ്ഥാനിക നേതാക്കളും സ്വാഗതസംഘം ഭാരവാഹികളും പങ്കെടുത്തു. അടുത്ത സാഹിത്യോത്സവിന് തൃക്കാക്കര ഡിവിഷൻ വേദിയാകും. ജില്ലാ ജനറൽ സെക്രട്ടറി ടി എച്ച് നിസാർ, നൗഫൽ കെ പി സംസാരിച്ചു.

Latest